
ചെന്നിത്തല: എസ്.എൻ.ഡി.പി യോഗം 3333-ാം നമ്പർ ഒരിപ്രം ശാഖയിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിക്കലും, പഠനോപകരണ വിതരണവും ശാഖാ ഹാളിൽ നടന്നു. സമ്മേളനം ഉദ്‌ഘാടനവും അവാർഡ് ദാനവും മാന്നാർ യൂണിയൻ ചെയർമാൻ കെ.എം ഹരിലാൽ നിർവഹിച്ചു. ശാഖായോഗം പ്രസിഡന്റ് എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൺവീനർ അനിൽ.പി.ശ്രീരംഗം മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ അഡ്.കമ്മിറ്റിയംഗങ്ങളായ പുഷ്‌പ ശശികുമാർ, രാജേന്ദ്ര പ്രസാദ് അമൃത, പി.ബി.സൂരജ്, രാധാകൃഷ്ണൻ പുല്ലാമഠത്തിൽ എന്നിവർ പഠനോപകരണ വിതരണം നടത്തി. മാന്നാർ യൂണിയൻ ചെന്നിത്തല മേഖല വൈസ്ചെയർമാൻ വിജയൻ വൈജയന്തി, വനിതാസംഘം മാന്നാർ യൂണിയൻ വൈസ് ചെയർപേഴസ്ൺ ബിനി സതീശൻ, ട്രഷറർ പ്രവദ രാജപ്പൻ, ചെന്നിത്തല മേഖല വനിതാസംഘം ചെയർപേഴ്‌സൺ വിജയശ്രീ, വൈസ്ചെയർപേഴസ്ൺ സിന്ധു സൈജു, കൺവീനർ ഉമാ താരാനാഥ്, യൂത്ത് മൂവ്മെന്റ് ജില്ലാ കമ്മിറ്റിയംഗം രാജീവ് നെല്ലാണിക്കൽ എന്നിവർ സംസാരിച്ചു. ശാഖായോഗം സെക്രട്ടറി കെ.വിശ്വനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് പശുപാലൻ നന്ദിയും പറഞ്ഞു.