ആലപ്പുഴ: മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരീ ക്ഷേത്രത്തിൽ നടക്കുന്ന കോടിയർച്ചന കമ്മറ്റിയുടെ ആലോചന യോഗം ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്നു.തുടർച്ചയായി 6 തവണ കോടിയാർച്ചന നടക്കുന്ന അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നാണ് മുല്ലയ്ക്കൽ ക്ഷേത്രം. ജൂലായ് 21 മുതൽ ആഗസ്റ്റ് 16 വരെയുള്ള ഒരു മാസക്കാലത്താണ് മഹായജ്ഞം നടക്കുന്നത്. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ചിട്ടുള്ള കോടിയർച്ചന കമ്മിറ്റി ഭാരവാഹികളായി എസ്.ഡി.വി മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ആർ.കൃഷ്ണൻ (ചെയർമാൻ), എ. മണി (കോ-ഓർഡിനേഷൻ ചെയർമാൻ), പ്രൊഫ. എസ്. രാമാനന്ദ്, പി.വെങ്കിട്ട രാമ അയ്യർ, കെ.അനിൽ കുമാർ, ശശികുമാർ പറമ്പിൽ, ഹരി വാദ്യാർ(രക്ഷധികാരികൾ) എന്നിവരെ തിരഞ്ഞെടുത്തു.