
ആലപ്പുഴ: മാവേലിക്കര എ.ആർ സ്മാരകം ഭാഷാ പഠന കേന്ദ്രമായി ഉയർത്തുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് സംസ്‌കാര സാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി അനി വർഗീസ് ആവശ്യപ്പെട്ടു. സംസ്‌കാര സാഹിതി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ എ.ആർ.രാജരാജവർമ്മയുടെ 106-ാം ചരമവാർഷികദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അനി വർഗീസ്. അനിത വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി.കെ.രാജേന്ദ്രൻ, ടി.കൃഷ്ണകുമാരി, ഡോ. ജെറി മാത്യു, മനസ്സ് രാജൻ, ചിത്രാമ്മാൾ, എൻ.മോഹൻദാസ്, കവിത സുരേഷ്, രാജലക്ഷ്മി, നന്ദിത എസ്.നായർ, പ്രിയങ്ക മനു എന്നിവർ സംസാരിച്ചു.