
മാന്നാർ: ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെയും ലെഗസി ലെതർവേൾഡിന്റെയും സംയുക്താഭിമുഖ്യത്തിൽ പുത്തൻകുളങ്ങര ചെങ്കിലാത്ത് എൽ.പി സ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. ചെങ്ങന്നൂർ ബി.ആർ.സി കോഡിനേറ്റർ ജി.കൃഷ്ണകുമാർ പ്രഥമാദ്ധ്യാപിക രജനി നൽകി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സൊസൈറ്റി കമ്മിറ്റിയംഗം ശാലിനി അജികുമാർ, സഞ്ജീവ്, സുഭാഷ് ബാബു.എസ്, സൂര്യ, മത്തായി.എൻ, ആശ, സലിം ചാപ്രായിൽ, സൂര്യ സജു എന്നിവർ സംസാരിച്ചു.