
മാന്നാർ: പരുമല റോയൽ കലാ-സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ കുവൈറ്റ് ദുരന്തത്തിൽ മരിച്ച പ്രവാസികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ക്ലബ് പ്രസിഡന്റ് കൊച്ചു പരുമലയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുശോചന യോഗത്തിൽ ക്ലബ് സെക്രട്ടറി വിനോയ് കുട്ടൻ, ജോ.സെക്രട്ടറി സുനിൽ, രക്ഷാധികാരി ബിനു ജോൺ, റോയൽ യൂത്ത് സെക്രട്ടറി രാഹുൽ, പ്രസിഡൻറ് ആദിത്യൻ, ജോ.സെക്രട്ടറി ജിത്തു മോൻ, വൈസ് പ്രസിഡന്റ് ആശിഷ് തുടങ്ങിയവർ സംസാരിച്ചു.