
പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പരിധിയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിനായി അവലോകനയോഗം ചേർന്നു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ടി.എസ്.സുധീഷ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷിൽജ സലിം, എൻ.കെ.മോഹൻദാസ്, കെ.കെ.ഷിജി, സെക്രട്ടറി ജെ.സന്തോഷ്, അസി.സെക്രട്ടറി എം.ജയശ്രീ, മെഡിക്കൽ ഓഫീസർ ഡോ.പി.അജിത്ത് പ്രശാന്ത്, വെറ്ററിനറി സർജൻ ഡോ.ഹേന കൃഷ്ണൻ, കൃഷി ഓഫീസർ അശ്വതി വിശ്വനാഥൻ, ഹെൽത്ത് ഇൻസ്പെക്ടർ എം എസ് അരുൺ, ജെയിംസ്, എസ്.സോജിത്ത് എന്നിവർ പങ്കെടുത്തു.