അരൂർ: യൂത്ത്‌ കോൺഗ്രസ്‌ അരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരൂർ പഞ്ചായത്ത്‌ ഓഫീസ് പടിക്കൽ ധർണ നടത്തി.വാർഡുകളിലെ ഗ്രാമീണറോഡുകളുടെ അറ്റകുറ്റപ്പണികൾ ഉടൻ നടത്തുക,വഴിവിളക്കുകൾ പുന:സ്ഥാപിക്കുക, ഉദ്യോഗസ്ഥരുടെ അഴിമതി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു നടന്ന സമരം അഡ്വ.കെ.ഉമേശൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജോബി തത്തങ്കരി അദ്ധ്യക്ഷനായി. കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് അസീസ് പായിക്കാട് മുഖ്യ പ്രഭാഷണം നടത്തി. .പി.എ.അൻസാർ, ടി.പി. മോഹനൻ, സി.കെ.പുഷ്പൻ, എം.എൻ.സിമിൽ, ഇബ്രാഹിം കുട്ടി, മേരി ദാസൻ,സിനി മനോഹരൻ, ഇത്തിത്തറ ബാബു, പി.പി സാബു, കെ.എ .സലിം ചന്തിരൂർ, സിബി കണ്ടോത്ത്‌, എൻ.എ. അനുരാജ് തുടങ്ങിയവർ സംസാരിച്ചു.