ambala

അമ്പലപ്പുഴ: എച്ച് .സലാം എം. എൽ .എ യുടെ "പൊൻതിളക്കം" മെരിറ്റ് അവാർഡുകൾ വിതരണം ചെയ്തു. സൈലത്തിന്റെ സഹകരണത്തോടെ നടത്തിയ പരിപാടി ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷനായി. വിദ്യാഭ്യാസ മേഖലയിൽ അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസ രംഗത്തുവരെ മികച്ച പരിഗണനയാണ് മണ്ഡലത്തിൽ നൽകുന്നതെന്ന് എച്ച്. സലാം പറഞ്ഞു. കളക്ടർ അലക്സ് വർഗീസ്, അഡ്വ. ഷീബാ രാകേഷ്, സജിത സതീശൻ, എ.എസ്. സുദർശനൻ,പി. എസ് .എം ഹുസൈൻ, ഗീതാ ബാബു, പുന്നപ്ര ജ്യോതികുമാർ, ബി.അൻസാരി തുടങ്ങിയവർ സംസാരിച്ചു.