
ആലപ്പുഴ: നെല്ല് സംഭരണം കൃഷി വകുപ്പ് ഏറ്റെടുക്കുക , സംഭരിക്കുന്ന നെല്ലിന് കളത്തിൽ വെച്ച് പണം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സ്വതന്ത്ര കർഷക സംഘം ജില്ലാ ഭാരവികൾ മന്ത്രി പി. പ്രസാദിന് നിവേദനം നൽകി. ഭൂഉടമകൾ കൃഷിയിൽ നിന്ന് പിന്മാറുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പാട്ടകർഷകരില്ലെങ്കിൽ നെൽകൃഷി ഇല്ലാതാകുന്ന അവസ്ഥയാണെന്നും അതിന് മാറ്റം അനിവാര്യമാണന്നും മന്ത്രി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റംഗം സി.ശ്യാംസുന്ദർ, കർഷകസംഘം ജില്ലാ പ്രസിഡന്റ് സിയാർ തൃക്കുന്നപ്പുഴ ,മഷ്ഹൂർ പൂത്തറ ,എ.എം. നിസാർ വീയപുരം ,എൻ. എ.ജബ്ബാർ എന്നിവർ നിവേദക സംഘത്തിലുണ്ടായിരുന്നു.