photo

ചേർത്തല:ഓണക്കാല പച്ചക്കറി കൃഷിയുടെ കഞ്ഞിക്കുഴിപഞ്ചായത്തുതല
തൈകളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി നിർവഹിച്ചു.കഞ്ഞിക്കുഴി പച്ചക്കറി ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ഡി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് ഗീതാകാർത്തികേയൻ ബന്ദി തൈകളുടെ വിതരണോദ്ഘാടനം നടത്തി.കൺവീനർ ജി.ഉദയപ്പൻ സ്വാഗതം പറഞ്ഞു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ സുജ ഈപ്പൻ,വൈസ് പ്രസിഡന്റ് അഡ്വ എം.സന്തോഷ് കുമാർ,സ്ഥിരം സമിതി അദ്ധ്യക്ഷ എസ്.ജ്യോതിമോൾ,ബ്ലോക്കു പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,കൃഷി ഓഫീസർ റോസ്മി ജോർജ്, എസ്.ഡി.അനില എന്നിവർ സംസാരിച്ചു.തക്കാളി,വെണ്ട,പച്ചമുളക്,പയർ, വഴുതന തുടങ്ങി അഞ്ചിനം പച്ചക്കറി തൈകളാണ് ഓണക്കാല വിപണി ലക്ഷ്യം വച്ച് സൗജന്യമായി നൽകുന്നത്.കൃഷി ചെയ്യുവാൻ താത്പര്യമുള്ള കുടുംബങ്ങൾക്കും ജെ.എൽ.ജികൾക്കുമാണ് തൈകളും വിത്തുകളും നൽകുന്നത്.