
മുഹമ്മ: പൊന്നാട് മുഹമ്മ അയ്യപ്പൻ സ്മാരക വായനശാല ആൻഡ് ഗ്രന്ഥശാലയിൽ അനുമോദനവും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു . പി.പി.ചിത്തരഞ്ജൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല രക്ഷാധികാരി പി.എൻ.ദാസൻ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ, ജില്ലാ പഞ്ചായത്ത് അംഗം ആർ.റിയാസ്, ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എൻ.പി.രവീന്ദ്രനാഥ്, ഗ്രന്ഥശാല പ്രസിഡന്റ് കെ.എസ്.ഹരിദാസ്, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ, ഗ്രന്ഥശാല സെക്രട്ടറി എൻ.എസ്.സജിമോൻ, ഇ. എ. അനസ് എന്നിവർ സംസാരിച്ചു.