അരൂർ : കൊയിലാണ്ടിയിലേക്ക് സ്ഥലം മാറി പോകുന്ന ചന്തിരൂർ ഗവ.എച്ച്.എസ്.എസിലെ പ്രഥമ അദ്ധ്യാപിക എസ്.ബീനയ്ക്ക് യാത്ര അയപ്പ് നൽകി. സ്കൂൾ പ്രിൻസിപ്പൽ റോയ് മത്തായ് യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സാനു പ്രമോദ് അദ്ധ്യക്ഷനായി. സ്കൂൾ ജാഗ്രതാ സമിതി ചെയർമാൻ കെ.എ.സലിം ചന്തിരൂർ എസ്.ബീനയെ ആദരിച്ചു. പഞ്ചായത്തംഗം സിനിമോൾ മനോഹരൻ,ഇത്തിത്തറ ബാബു,പി.ഷാജി,സുനിത, ഹിലാൽ, ബിന്ദു,ജയലക്ഷ്മി എന്നിവർ സംസാരിച്ചു.