ഹരിപ്പാട്: ആനാരി 138-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ 1627 -ാംനമ്പർ മന്നം ബാലസമാജം ഭാരവാഹികളുടെ തിരഞ്ഞെടുപ്പു യോഗം , കാർത്തികപള്ളി താലൂക് യൂണിയൻ കമ്മിറ്റി അംഗം പ്രണവം ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ്‌ കെ.സോമൻ അദ്ധ്യക്ഷനായി. ബലറാം, ഹരികുമാർ, മുരളീധരൻ പിള്ള, രാമൻ, ഗീതകുമാരി, രാജശേഖരൻ നായർ, ഉണ്ണികൃഷ്ണൻ നായർ, ജയൻ വടക്കുമുറി, എന്നിവർ സംസാരിച്ചു, പ്രസിഡന്റായി രാഖവ് .എസ്, വൈസ് പ്രസിഡന്റായി ദേവിക ഗോപകുമാർ, സെക്രട്ടറി അരുണിമ ആർ നായർ, ജോയിന്റ് സെക്രട്ടറി ആദർശ് എ കുറുപ്പ്, ഖജൻജി ആദി കേസവ് എന്നിവരെ തിരഞ്ഞെടുത്തു.