
മുഹമ്മ : മുഹമ്മ ചീരപ്പൻ ചിറ സ്വാമി അയ്യൻ പഠനകളരിയുടെയും ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഗുരുദേവ പഠന ശിബിരം സംഘടിപ്പിച്ചു. കണിച്ചുകുളങ്ങര ദേവീക്ഷേത്രം ശാന്തി കുമാരൻ ശാന്തി ഭദ്രദീപം പ്രകാശനം നിർവ്വഹിച്ചു. കളരി പരിരക്ഷകൻ മാധവ ബാലസുബ്രഹ്മണ്യം അദ്ധ്യക്ഷനായി. ഗുരുധർമ്മ പ്രചാരക കാവാലം കെ.പി.രാജേശ്വരി ഗുരുദേവ ദർശന പ്രഭാഷണം നടത്തി. റിട്ട.എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ജയലാൽ നെട്ടകണ്ടം , ഗുരുധർമ്മപ്രചരണ സഭ ജില്ലാ പ്രസിഡന്റ് സതീശൻ അത്തിക്കാട് , കളരി പരിരക്ഷക പത്മജാ മാധവ ബാലസുബ്രഹ്മണ്യം, സ്വാമിനാഥൻ ഓമല്ലൂർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ കുവൈറ്റിൽ തീപിടിത്തത്തിൽ മരണപ്പെട്ടവരുടെ വേർപാടിൽ അനുശോചിച്ചു. തുടർന്ന് നടന്ന ഗുരുദേവ ക്വിസ് മത്സരത്തിന് പ്രാർത്ഥനാ രത്നം ബേബി പാപ്പാളിൽ
നേതൃത്വം നൽകി.