
അരൂർ:ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ മഹാത്മ അയ്യങ്കാളിയുടെ 83-ാമത് സ്മൃതി ദിനം ആചരിച്ചു. പുഷ്പാർച്ചനയ്ക്കും സ്മൃതിഗീതങ്ങൾക്കും ശേഷം നടന്ന അനുസ്മരണ സമ്മേളനം ക്ലസ്റ്റർ ചെയർമാൻ എം.വി.ആണ്ടപ്പൻ ഉദ്ഘാടനം ചെയ്തു പി.സി.മണി അദ്ധ്യക്ഷനായി. ദിവാകരൻ കല്ലുങ്കൽ, പി.എക്സ്. തങ്കച്ചൻ,കെ.എം. കുഞ്ഞുമോൻ, രേണുക അജയൻ, പി.ജെ.തെന്നൽ, ,ടി.ഭാസ്ക്കരൻ കല്ലുങ്കൽ, എം.പി.അനിൽ, എം.കെ. ഷിജു എന്നിവർ സംസാരിച്ചു.