ഹരിപ്പാട്: പള്ളിപ്പാട് ഗ്രാമപഞ്ചായത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കലുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിക്കാം. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനും ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും,​ ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനുമുളള അപേക്ഷകൾ 21ന് മുമ്പ് ഓൺലൈനായി സമർപ്പിക്കണം. അതിനായി https://www.sec.kerala.gov.in ൽ അപേക്ഷ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.