naga

ആലപ്പുഴ: സംസ്ഥാന വനിതാശിശുവികസനവകുപ്പിന്റെ അവാർഡിന് അർഹരായ മികച്ച അർബൻ അങ്കണവാടി സൂപ്പർവൈസർ അഞ്ജു, മികച്ച അങ്കണവാടി വർക്കർ ഇ.വി.റോസമ്മ (തുമ്പോളി ഐ.സി.ഡി.എസ്), സബിത രാജ (കാഞ്ഞിറംചിറ ഐ.സി.ഡി.എസ്) എന്നിവരെ ആലപ്പുഴ നഗരസഭ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ ആദരിച്ചു. ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ കെ.കെ.ജയമ്മ അവാർഡ് ജേതാക്കളെ ആദരിച്ചു. കൗൺസിലർമാരായ ഷാനവാസ്, റഹിയാനത്ത് ' എന്നിവർ സംസാരിച്ചു.