a

മാവേലിക്കര : എ.ആർ.രാജരാജവർമ്മ സ്മാരകത്തിൽ എ.ആർ.രാജരാജവർമ്മയുടെ 106​ാം അനുസ്മരണ സമ്മേളനവും രാജരാജീയം പുസ്തകശേഖര സമർപ്പണവും എം.എസ്.അരുൺകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം വിശ്വൻ പടനിലം അധ്യക്ഷനായി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ മുഖ്യാതിഥിയായി. ഡോ.അജയ്.എസ് ശേഖർ അനുസ്മരണ പ്രഭാഷണം നടത്തി. പ്രൊഫ.വി.ഐ.ജോൺസൺ, എസ്.സുജാത ദേവി, പ്രൊഫ.ജി.ചന്ദ്രശേഖരൻ നായർ, ഇലിപ്പിക്കുളം രവീന്ദ്രൻ, അനി വർഗീസ്, കെ.മോഹനൻ ഉണ്ണിത്താൻ, പി.രാജേഷ്, കെ.മധുസൂദനൻ, എം.എസ്.ഗോപകുമാർ എന്നിവർ സംസാരിച്ചു.