ഹരിപ്പാട്: മുതുകുളം വടക്ക് ഐശ്വര്യപ്രദായനി ബാപ്പുജി സ്മാരക ഗ്രാമീണ വായനശാലയുടെ വാർഷിക പൊതുയോഗം കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.ജി.ശ്രീകണ്ഠൻ അദ്ധ്യക്ഷനായി. ഭാരവാഹികളായി പി.സി.അനിൽകുമാർ (പ്രസിഡന്റ്), കെ.വിജയകുമാർ (വൈസ് പ്രസിഡന്റ്), കെ.അജയകുമാർ (സെക്രട്ടറി), കെ.ജി.ശ്രീകണ്ഠൻ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.