photo

ചേർത്തല: കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി മഹാത്മാ അയ്യങ്കാളിയുടെ 83-ാംമത് സ്മൃതിദിനത്തിൽ നവോത്ഥാന സ്മൃതിസംഗമം നടത്തി.മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് കെ.ബിന്ദു അദ്ധ്യക്ഷനായി.എ.എം.ആരിഫ്,ശോഭാസുരേന്ദ്രൻ,എസ്.ശരത്,പി.വി.വിശ്വംഭരൻ,ടി.ശിവരാമൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി തറവൂർ സുരേഷ് സഭാസന്ദേശം നൽകി.സി.വി.ഉദയകുമാർ,ടി.ടി.രഘു എന്നിവർ സംസാരിച്ചു.