അരൂർ: അരൂർ - അരൂക്കുറ്റി റോഡിൽ അരൂർ ഗവ. ഹൈസ്കൂളിന് മുന്നിൽ ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചു 2 പേർക്ക് പരിക്ക്. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. അപകടത്തെ തുടർന്ന് അരൂർ ക്ഷേത്രം മുതൽ അരൂക്കുറ്റി വരെ മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. അരൂർ പൊലീസ് സമയോചിതമായി സംഭവസ്ഥലത്ത് എത്തിയില്ലെന്ന പരാതിയുണ്ട്.