
ഹരിപ്പാട് : ഹരിപ്പാട് സബർമതി സ്പെഷ്യൽ സ്കൂളിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് ഉടമ അദീബ് അഹമ്മദ് നേതൃത്വം നൽകുന്ന അദീബ് ഷഫീന ഫൗണ്ടേഷൻ സ്പോൺസർ ചെയ്ത ബ്രഡ് നിർമ്മാണ യൂണിറ്റും സൗത്ത് ഇന്ത്യൻ ബാങ്ക് സ്പോൺസർ ചെയ്ത ഫിസിയോ തെറാപ്പി സെന്ററും രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. സബർമതി ചെയർമാൻ ജോൺ തോമസ് അധ്യക്ഷത വഹിച്ചു. ഷിബു മുഹമ്മദ് മുഖ്യാതിഥിയായി. അഡ്വ.ഗായത്രി കൃഷ്ണ, എസ്. ദീപു, ഷംസുദീൻ കായിപ്പുറം, ഡോ.ജെ ഷേർളി, എബി മാത്യു, സി. രാജലക്ഷ്മി, എസ്. ശ്രീലക്ഷ്മി, സനീർ പി .എ, ഗിരീഷ് സുകുമാരൻ, സി. പ്രസനകുമാരി, ഡോ.കെ.എസ് മോഹൻദാസ്, മുഞ്ഞിനാട്ട് രാമചനൻ, മിനി സാറാമ്മ, വിനു.ആർ.നാഥ് ,കെ.എൽ ശാന്തമ്മ എന്നിവർ സംസാരിച്ചു.