കായംകുളം : മുൻ ധനകാര്യമന്ത്രിയും എം.എസ്.എം കോളേജ് സ്ഥാപകനും ആയ പി.കെ കുഞ്ഞിന്റെ 45-ാം ചരമവാർഷികം 23 ന് ആചരിക്കും. രാവിലെ 10.30 ന് അനുസ്മരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മെറിറ്റ് അവാർഡ് വിതരണവും മുഖ്യ പ്രഭാഷണവും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും. അബീസ് പി. സെയ്ഫ് അധ്യക്ഷത വഹിക്കും.കെ.സി വേണുഗോപാൽ എംപി, എ.എ റഹിം എം .പി , യു. പ്രതിഭ എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ പി.ശശികല,പി.എ ഹിലാൽ ബാബു ,പ്രിൻസിപ്പൽ പ്രൊഫ. മുഹമ്മദ് താഹ അനീസ് പി. സെയ്ഫ് തുടങ്ങിയവർ പങ്കെടുക്കും.