ആലപ്പുഴ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണവും കാരുണ്യ സ്പർശം മെഗാമെഡിക്കൽ ക്യാമ്പും അടുത്ത മാസം 18ന് കായംകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കായംകുളം സൗത്ത്-നോർത്ത് ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റികളുടെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്താഭിമുഖ്യത്തിൽ കദീശ ആഡിറ്റോറിയത്തിൽ രാവിലെ 9മുതലാണ് മെഡിക്കൽ ക്യാമ്പ്. വൈകിട്ട് 4ന് ഉമ്മൻചാണ്ടി അനുസ്മരണം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ചിറപ്പുറത്ത് മുരളി, ടി.സൈനുലാബ്ദീൻ,കറ്റാനം ഷാജി എന്നിവർ പങ്കെടുത്തു.

ക്യാമ്പിൽ പേര് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി : ജൂലായ് 10. ഫോൺ: 70121269, 8848929364.