
അമ്പലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ വിവിധപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഫലപ്രദമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി ഒപ്പ് ശേഖരണം നടത്തി. ആശുപത്രി സംരക്ഷണ ബഹുജന ശൃംഖലയുടെ ഒപ്പുശേഖരണം എ.ഐ.റ്റി.യു.സി ദേശീയ കൗൺസിൽ അംഗം അഡ്വ.വി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. പി .സുരേന്ദ്രൻ അദ്ധ്യക്ഷനായി. ആർ.സുരേഷ്, സംഗീത ഷംനാദ് , സി. വാമദേവ്,വി .ആർ. അശോകൻ, കരുമാടി ഗോപകുമാർ, കെ .എഫ് .ലാൽജി, വി .മോഹനൻ, ഇസഹാക്ക്, എസ് .കുഞ്ഞുമോൻ ,ജെ. സുരേഷ്, വി .കെ. ഷിബു അജിത്ത് കൃപ, എന്നിവർ സംസാരിച്ചു. ഡി. പി. മധു സ്വാഗതം പറഞ്ഞു .