
ചാരുംമൂട് : എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ 306-ാം നമ്പർ ശാഖ യോഗത്തിന്റെ പഠനോപകരണവിതരണവും അനുമോദനവും നടന്നു. ശാഖാപ്രസിഡന്റ് കെ.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ ബി.സത്യപാൽ പഠനോപകരണ വിതരണം നടത്തി. യൂണിയൻ വനിതാ സംഘംചെയർപേഴ്സൺ രേഖ സുരേഷ്,യൂണിയൻ വനിതാ സംഘം കൺവീനർ ഷീല സോമൻ ,ശാഖാ വനിതാ സംഘം പ്രസിഡന്റ് നളിനി ദേവദാസ്,വിജയകുമാരി ബാബു എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി കെ.മനോഹരൻ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം എൻ. ചന്ദ്രൻ നന്ദിയും പറഞ്ഞു.