
കായംകുളം: കായംകുളം എസ്.എൻ വിദ്യാപീഠത്തിൽ വായന ദിനാഘോഷം എസ്.എൻ സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂൾ മാനേജരുമായ ഡോ.പി.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ കെ.ആർ.വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സ്കൂൾ ആക്ടിവിറ്റി കലണ്ടറിന്റെ പ്രകാശനം നടത്തി. സാംസ്കാരിക സമിതി വൈസ് പ്രസിഡന്റ് വി.ശശിധരൻ,കമ്മിറ്റി അംഗങ്ങളായ കെ.പുഷ്പദാസ്,കെ.ഉപേന്ദ്രൻ,ടി.പുഷ്പകുമാരി, അനിത സത്യൻ തുടങ്ങിയവർ പങ്കെടുത്തു.
കായംകുളം ശ്രീനാരായണ ഇന്റർനാഷണൽ സ്കൂളിൽ വായനദിനാചരണം ചേരാവള്ളിൽ ശശി ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമിതി ട്രഷറർ പ്രൊഫ.സുകുമാര ബാബു അദ്ധ്യക്ഷത വഹിച്ചു.സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, വൈസ് പ്രിൻസിപ്പൽ ഡേവിഡ് മാത്യു എന്നിവർ വായനദിന സന്ദേശം നൽകി.