തുറവൂർ: തുറവൂർ തെക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് സ്ഥിരം ഫാർമസിസ്റ്റ് വീക്ക്ലി ഒഫ് / അവധി എടുക്കുന്ന ദിവസങ്ങളിലും സ്പെഷ്യൽ ക്ലിനിക് നടത്തുന്ന ദിവസങ്ങളിലും ഫാർമസിസ്റ്റിനെ നിയമിക്കുന്നതിന് , നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളുമായി 25 ന് ഉച്ചയ്ക്ക് 2 ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ ഹാജരാകണം. സർക്കാർ അംഗീകൃത ഡി.ഫാമാണ് വിദ്യാഭ്യാസയോഗ്യത.