ചേർത്തല:കളവംകോടം വരേകാട് കൊല്ലപ്പളളി മഹേശ്വരിപുരം ക്ഷേത്രത്തിലെ ലക്ഷാർച്ചന ആഗസ്റ്റ് 16 മുതൽ 18വരെ നടക്കും.ക്ഷേത്രം തന്ത്രി വടക്കൻ പറവൂർ രാകേഷ് തന്ത്രിയുടെ കാർമ്മികത്വത്തിലാണ് യജ്ഞം.യജ്ഞത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങി.യജ്ഞത്തിന്റെ നടത്തിപ്പിനായി 251 അംഗം മഹായജ്ഞ കമ്മിറ്റിയെ തിരഞ്ഞെടുത്തു. ഭാരവാഹികൾ:എസ്.സജീവ്(ചെയർമാൻ),എൻ.അപ്പച്ചൻ(ജനറൽകൺവീനർ),കെ.ടി.നാരായണൻകുട്ടി,കെ.എസ്.ശ്രീകുമാർ,ദീലീപ്(വൈസ് .ചെയർമാൻ),എൻ.ഗോപി,വിഷ്ണുമോഹൻ,സി.വി.വിനീഷ്,ഷീബ ഷാജി,ലളിതമോഹൻ(ജോയിന്റ് കൺവീനർമാർ).