ആലപ്പുഴ: ആഴ്ചയിലെ ആദ്യ പ്രവൃത്തി ദിവസങ്ങളിൽ പെൻഷൻ വിതരണം ചെയ്യണമെന്നുള്ള കോടതി ഉത്തരവുകൾ ലംഘിക്കുന്നതിൽ കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സമരപരിപാടികളും അവതരിപ്പിച്ചു.
കേന്ദ്ര കമ്മിറ്റി തീരുമാനങ്ങൾ വിശദീകരിച്ചു ജില്ലാ സെക്രട്ടറി എ.പി. ജയപ്രകാശ്, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജി.തങ്കമണി എന്നിവർ സംസാരിച്ചു. എം.പി.പ്രസന്നൻ, കെ.എം.സിദ്ധാർത്ഥൻ,
എ.ബഷീർ കുട്ടി, ഇ.എ.ഹക്കീം, ടി.സി.ശാന്തി ലാൽ, എം.ജെ.സ്റ്റീഫൻ, എം.അബൂബക്കർ, പി.കെ.നാണപ്പൻ, എ.എസ്.പത്മകുമാരി, കെ.ടി. മാത്യു, എസ്.സുരേന്ദ്രൻ, പി.രത്‌നമ്മ, എസ്.അജയകുമാർ എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.