
അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാന ഗ്രന്ഥശാലയിൽ വായനാപക്ഷാചരണവും പി. എൻ .പണിക്കർ അനുസ്മരണവും നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.ആർ.തങ്കജി അദ്ധ്യക്ഷനായി. ലൈബ്രറി ജോയിൻ സെക്രട്ടറി കെ.സുനിൽ, ആർ.അമൃതരാജ്, പി.എസ്.മധു, എം.സാംബശിവൻ, ഡി.ഭുവനേശ്വരൻ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല പ്രസിഡന്റ് കെ.ആർ.തങ്കജി, കെ.സുനിൽ, ലൈബ്രെറിയൻ എം.സംബശിവാൻ, സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ശ്രീജ, അദ്ധ്യാപകരായ രഞ്ജു, ഷംന, ജൻസി എന്നിവർ കുട്ടികളെ ഗ്രന്ഥശാലയും പുസ്തകങ്ങളും പരിചയപ്പെടുത്താൻ നേതൃത്വം നൽകി. വായനപക്ഷചാരണത്തിന്റെ ഭാഗമായി ജൂലായ് 7 വരെ വിവിധ പരിപാടികൾ നടക്കും.