മാവേലിക്കര: കണ്ടിയൂർ ഹൈന്ദവകരയോഗത്തിന്റെ വാർഷികസമ്മേളനവും മുതിർന്ന അംഗങ്ങളെ ആദരിക്കുന്ന സമ്മേളനവും സെക്രട്ടറി കെ.രാജു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അശോക് കുമാർ അദ്ധ്യക്ഷനായി. കൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. മുരളി, സതീശൻ, ആനന്ദവല്ലിയമ്മ, രാജപ്പൻ, രാഘവൻ, സോമനാഥൻപിള്ള, കെ.കേശവൻ, വിജയകുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ മുതിർന്ന കരയോഗഅംഗങ്ങളായ തിലക് കൃഷ്ണൻകുട്ടി, ഗോപാലകൃഷ്ണൻനായർ എന്നിവരെ ആദരിച്ചു.