
മാന്നാർ : മാവേലിക്കര ലോക്സഭാ മണ്ഡലത്തിന്റെ സമഗ്രവികസനത്തിന് വകുപ്പുകൾ തിരിച്ച് പദ്ധതികൾ തയ്യാറാക്കി കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി നേടിയെടുക്കുമെന്നും ജൂലായ് മാസത്തിൽ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട കേന്ദ്ര പദ്ധതികളെ സംബന്ധിച്ച് വിദഗ്ദ്ധർ പങ്കെടുക്കുന്ന ശിൽപശാല സംഘടിപ്പിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ നിന്നും നാലാം തവണയും വിജയിച്ച കൊടിക്കുന്നിൽ യു.ഡി.എഫ് ചെങ്ങന്നൂർ നിയോജക മണ്ഡലത്തിൽ നൽകിയ സ്വീകരണത്തിന് തുടക്കം കുറിച്ച് വള്ളക്കാലിയിൽ നടന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു.
വള്ളക്കാലിയിൽ നടന്ന യോഗം കെ.പി.സി.സി നിർവാഹക സമിതിയംഗം എം.മുരളി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് നിയജകമണ്ഡലം ചെയർമാൻ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം മാന്നാർ അബ്ദുൽ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. രാധേഷ് കണ്ണനൂർ, അഡ്വ.കെ.ആർ.മുരളീധരൻ, അഡ്വ.ഡി.നാഗേഷ് കുമാർ, സുജിത് ശ്രീരംഗം, അഡ്വ.കെ.ആർ സജീവൻ, സണ്ണി കോവിലകം, തോമസ് ചാക്കോ, അഡ്വ.ജോർജ് തോമസ്, അഡ്വ.കെ.വേണുഗോപാൽ, ജോജി ചെറിയാൻ, സുജ ജോൺ, ചാക്കോ കയ്യത്ര, തോമസ് ചാക്കോ, അജിത് പഴവൂർ, ടി.കെ ഷാജഹാൻ, റ്റി.എസ് ഷെഫീഖ്, തമ്പി കൗണടിയിൽ, ഹരികുട്ടംപേരൂർ, മധു പുഴയോരം, കെ.എ സലാം, സിബീസ് സജി, മിഥുൻ മയൂരം, സാബു ഇലവുംമൂട്ടിൽ, ഷാജി കുരട്ടിക്കാട്, വത്സല ബാലകൃഷ്ണൻ, രാധാമണി ശശീന്ദ്രൻ, തോമസ് കുട്ടി കടവിൽ, രഘുനാഥ്, കെ.സി.അശോകൻ, സണ്ണി പുഞ്ചമണ്ണിൽ, ഹരികുമാർ മൂരിത്തിട്ട, സജീവ് വെട്ടിക്കാട്ട്, രാഹുൽ കൊഴുവല്ലൂർ, ജോജി പാലങ്ങാട്ടിൽ, അനിൽ മാന്തറ തുടങ്ങിയവർ പ്രസംഗിച്ചു.