മാവേലിക്കര: ഗുരു നിത്യചൈതന്യയതി ലൈബ്രറിയിൽ വായനവാരാചരണത്തിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം അദ്ധ്യക്ഷ ഷീല കെ.ജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രൊഫ.എൻ.പരമേശ്വരൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി കെ.രഘു പ്രസാദ് പി.എൻ.പണിക്കർ അനുസ്മരണം നടത്തി. പ്രൊഫ.വി.രാധാമണിക്കുഞ്ഞമ്മ, റെജി പാറപ്പുറത്ത് എന്നിവർക്ക് വായന സൗഹൃദ പുരസ്‌കാരം നൽകി ആദരിച്ചു. സെക്രട്ടറി ജോർജ് തഴക്കര, ലൈബ്രേറിയൻ മിനി ജോർജ്, സാം പൈനുംമൂട്, ബിന്ദു എം.എൻ, ദീപ അജിത് കുമാർ, അഭിനവ് നായർ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടിയുടെ ഉദ്ഘാടനം ബി.ആർ.സി. സി.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികൾക്കുള്ള ബാഗുകളും പുസ്തകളും ബി.പി.സി പ്രമോദ് പി, അമ്പിളിക്കല.കെ എന്നിവർ വിതരണം ചെയ്തു.