മാവേലിക്കര : ഐ. എച്ച്.ആർ. ഡിയുടെ കീഴിലുള്ള മാവേലിക്കര കോളേജ് ഒഫ് അപ്ലൈഡ് സയൻസിൽ ജൂലായ് 1ന് ആരംഭിക്കുന്ന 6 മാസ കോഴ്‌സായ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, സി.സി.എൽ.ഐ.സി. ഡി.ഡി.റ്റി.ഒ. എ ഒരു വർഷ കോഴ്സായ പി.ജി.ഡി.സി.എ. എന്നീ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. പ്രവേശന യോഗ്യത പ്ലസ്‌ ടു, പ്രീഡിഗ്രി, ഏതെങ്കിലും വിഷയത്തിൽ ബിരുദം എന്നിവയാണ്. അപേക്ഷകൾ 26 നുള്ളിൽ നൽകണം. എസ്.സി/എസ്‌.ടി/ഒ.ഇ.സി വിദ്യാർത്ഥികൾക്ക് ഫീസാനുകൂല്യം ഉണ്ടായിരിക്കുന്നതാണ്. അപേക്ഷ ഫോം കോളേജിൽ നിന്ന് ലഭിക്കും. ഫോൺ :0479 2304494