മാവേലിക്കര:കുറത്തികാട് ഗവ.എൽ.പി എസിൽ വായന വാരാഘോഷം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.മോഹൻകുമാർ തിരിതെളിച്ചു. 26 വരെ നടക്കുന്ന ആഘോഷ പരിപാടികളിൽ കുട്ടിക്കവിതാലാപന മത്സരം, വായനാദിന പ്രതിജ്ഞ, കൈയ്യക്ഷര വസന്തം, കുഞ്ഞിക്കൈയ്യാൽ ഒരു എന്റെ വിദ്യാലയത്തിന് ഒരു പുസ്തകം, അമ്മവായന, പുസ്തക പരിചയം, ഗ്രന്ഥശാലാ സന്ദർശനം, ഗുരുവന്ദനം എന്നീ പരിപാടികൾ സംഘടിപ്പിക്കും. പഞ്ചായത്ത് ഉപാദ്ധ്യക്ഷ മിനി ദേവരാജൻ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ രാധാകൃഷ്ണൻ, അർച്ചന അഖിൽ, പ്രഥമാദ്ധ്യാപിക നിസ.ജെ, ബി.ആർ.സി കോഡിനേറ്റർ ശ്രീകല, ഷിൽന.ബി, മഞ്ജുഷ.എസ്, കെ.എസ്.അജിത് കുമാർ എന്നിവർ സംസാരിച്ചു.