മാവേലിക്കര: മാർ ഈവാനിയോസ് കോളേജിൽ ലിറ്റററി ക്ലബിന്റെയും കോളേജ് ലൈബ്രറിയുടെയും ആഭിമുഖ്യത്തിൽ വായന വാരാചരണവും പുസ്തക പ്രദർശനവും പ്രശസ്ത സാഹിത്യക്കാരൻ വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.കെ.സി.മത്തായി അദ്ധ്യക്ഷനായി. യോഗത്തിൽ കോളേജ് ഡയറക്ടർ ഫാ.ഗീവർഗീസ് കൈതവന ആമുഖ പ്രഭാഷണം നടത്തി. ഡോ.ഹരിചന്ദ്രൻ, ലിറ്ററി ക്ലബ് സെക്രട്ടറി പോൾ തോമസ് തുടങ്ങിയവർ സംസാരിച്ചു.