മാവേലിക്കര: ഇറവങ്കര ഗവ.വി.എച്ച്.എസ്.എസിൽ വായനദിനത്തിന്റെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും ഉദ്ഘാടനം ഡോ.ജി.വേണുഗോപാൽ നിർവഹിച്ചു. സ്കൂൾ എസ്.എം.സി ചെയർമാൻ എസ്.കെ. ശിവജ് കുമാർ അദ്ധ്യക്ഷനായി. പ്രധാനാദ്ധ്യാപകൻ ജി.അനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നിഷ.എസ് ആശംസയും പറഞ്ഞു. പൗർണമി.എസ്.ശിവജ് വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലിയ.സി.ലിനു കവിത ആലപിച്ചു. സ്കൂൾ വിദ്യാരംഗം കൺവീനർ സി.ഷാജീവ് നന്ദി പറഞ്ഞു.