vayana-dianacharanam


മാന്നാർ: വായന ദിനാചരണത്തോടനുബന്ധിച്ച് മാന്നാർ അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കവിയും സാഹിത്യകാരനും ഈ വർഷത്തെ കണ്ണശസ്മാരക അവാർഡ് ജേതാവുമായപീതാംബരൻ പരുമലയെ ആദരിച്ചു. പി.റ്റി.എ പ്രസിഡന്റ് അജയകുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സ്കൂൾ ജനറൽ കമ്മിറ്റിയംഗം ഭാമകൃഷ്ണപിള്ള പീതാംബരൻ പരുമലയെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജ്യോതി എൻ.ആർ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ അലക്സാണ്ടർ പി.ജോർജ്, ചോരാത്തവീട് പദ്ധതിചെയർമാൻ കെ.എ.കരീം, സ്റ്റാഫ്സെക്രട്ടറി അർച്ചനരാജ് എന്നിവർ പ്രസംഗിച്ചു.