vayana-pakshacharanam

മാന്നാർ: കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയിൽ വായന പക്ഷാചരണം ആരംഭിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രൊഫ.പി.ഡി ശശിധരൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി. പുസ്തകസമാഹരണം മാന്നാർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷ വത്സലാ ബാലകൃഷ്ണനും അംഗ്വത്വ പ്രചാരണം ഡോ.കെ.ബാലകൃഷ്ണപിള്ളയും ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ആർ.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. ശോഭന രാജേന്ദ്രൻ, ഡോ.എൽ.ശ്രീരഞ്ജിനി, എൽ.പി സത്യപ്രകാശ്, ഗണേഷ് കുമാർ.ജി, കെ.ജി.തൃവിക്രമൻ പിള്ള എന്നിവർ പ്രസംഗിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് ഗ്രന്ഥശാലയ്ക്ക് അനുവദിച്ച ഫർണീച്ചറുകൾ യോഗത്തിൽ വച്ച് കൈമാറി.