ആലപ്പുഴ: പഴവീട് വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ വായനാപക്ഷാചരണം ആരംഭിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ അദ്ധ്യക്ഷൻ അലിയാർ എം.മാക്കിയിൽ ഉദ്ഘാടനം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് ബാലൻ സി.നായർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് കൗൺസിൽ സെക്രട്ടറി കെ.വി.ഉത്തമൻ പി.എൻ .പണിക്കരുടെ ചിത്രം അനാച്ഛാദനം ചെയ്തു.ഡോ.നെടുമുടി ഹരികുമാർ പി.എൻ.പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. ബാലവേദി സെക്രട്ടറി അനഘനന്ദ വായനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
സെക്രട്ടറി എസ്.രാധാകൃഷ്ണൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ.എസ്.വിജയൻപിള്ള നന്ദിയും പറഞ്ഞു.