ചേർത്തല:വായന വാരാചരണവുമായി ബന്ധപ്പെട്ട് സെന്റ് മൈക്കിൾസ് കോളേജിലെ ഭാഷാ വിഭാഗങ്ങളും ലൈബ്രറിയും സംയുക്തമായി വ്യത്യസ്ത മത്സരങ്ങളും പ്രഭാഷണവും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിന്ധു എസ്.നായർ അദ്ധ്യക്ഷത വഹിച്ചു.മാനേജർ ഡോ.ഫാ.സെലസ്റ്റിൻ പുത്തൻപുരയ്ക്കൽ അനുഗ്രഹ പ്രഭാഷണവും പ്രമുഖ എഴുത്തുകാരൻ കെ.എ.സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണവും നടത്തി.ലൈബ്രറിയിൽ ചിത്രങ്ങൾ വരച്ച ചിത്രകലാദ്ധ്യാപകൻ ഷിഹൈമോനെയും വിദ്യാർത്ഥികളെയും വായനമത്സരത്തിൽ വിജയികളായവരെയും ആദരിച്ചു.ഡോ.പെട്രീഷ്യ റോബിൻ,സാം ജോൺസൺ,ഡോ.മേരി റീമ,ഡോ.സീന കുര്യൻ എന്നിവർ സംസാരിച്ചു.