മാന്നാർ: മാന്നാർ ഗ്രാമപഞ്ചായത്ത് വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പേര് ചേർക്കൽ, ഉൾക്കുറുപ്പ് തിരുത്തൽ എന്നിവയ്ക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റായ www.sec.kerala.gov.inൽ ഇന്ന് വരെ അപേക്ഷകൾ നൽകാം. അപേക്ഷകൾ ഓൺലൈനായി രജിസ്റ്റർ ചെയ്ത് അവയുടെ പ്രിന്റ് ഔട്ടിൽ അപേക്ഷകൻ ഒപ്പിട്ട് നേരിട്ട് രജിസ്ട്രേഷൻ ഓഫീസറായ പഞ്ചായത്ത് സെക്രട്ടറിക്ക് നൽകണം.