ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയുമായി ബന്ധപ്പെട്ട് പരാതികൾ പരിഹരിക്കുവാൻ സർക്കാർ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെ ആശുപത്രി ജംഗ്ഷനിൽ സി.പി.ഐ ബഹുജന ശൃംഖല സൃഷ്ടിക്കും.വിവിധ വിഷയങ്ങളിന്മേൽ നടന്ന അന്വേഷണങ്ങളുടെ റിപ്പോർട്ടും അതിന്മേൽ സ്വീകരിച്ച നടപടികളും പ്രസിദ്ധീകരിക്കുക, പരാതികൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിന് സർക്കാർ ഫലപ്രദമായി ഇടപെടുക, അത്യാഹിത വിഭാഗത്തിൽ സീനിയർ ഡോക്ടർമാരുടെ സേവനം 24 മണിക്കൂറും ലഭ്യമാക്കുക,ഐ.സി.യു ബഡ്ഡുകളുടെ എണ്ണം വർദ്ധിപ്പിക്കുക ആവശ്യങ്ങൾ ഉന്നയിച്ചാണ് ബഹുജന ശൃംഖല സൃഷ്ടിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പറഞ്ഞു.