
കുട്ടമ്പേരൂർ: ഉപാസന ഗ്രന്ഥശാലയിൽ എസ്.കെ.വി ഹൈസ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ വായനാദിനാചരണവും പി.എൻ.പണിക്കർ അനുസ്മരണവും നടന്നു. അനുസ്മരണ സമ്മേളനം ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് എൽ. പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ചന്ദ്ര വാര്യർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റോയി സാമുവൽ, രജനീ പ്രകാശ്, അദ്ധ്യാപകരായ സി.എസ്.രമ്യ, എം.എസ്.രശ്മി എന്നിവർ സംസാരിച്ചു.