
കുട്ടനാട് : വായനാദിനാചരണത്തിന്റെ ഭാഗമായി മലയാളത്തിലെ പ്രശസ്തരായ സാഹിത്യകാരന്മാരുടെ ചിത്രങ്ങളും രചനകളും ഉൾപ്പെടുത്തി ചേന്നങ്കരി ദേവമാതാ സ്ക്കൂളിൽ സംഘടിപ്പിച്ച സാഹിത്യവൃക്ഷം പരിപാടി വിദ്യാർത്ഥികൾക്ക് വേറിട്ട അനുഭവമായി. പുസ്തകപ്പാട്ട്, സംസ്കൃത സംഘഗാനം, വായനാദിന സന്ദേശ നൃത്താവിഷ്ക്കാരം വായനാമത്സരം, ആസ്വാദകക്കുറിപ്പ് മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായി.
പ്രധാനാദ്ധ്യാപകൻ ജോസഫ് ചാക്കോ, ദീപ ജോസഫ്, മെർവിൻ ടോം, സോജൻ ചാക്കോ, മിനു സേവ്യർ, എവ്ലിൻ ആന്റണി, ജിൻസ് മരിയ, ജേക്കബ്, സജോമോൻ തോമസ് എന്നിവർ നേതൃത്വം നൽകി.