
ഹരിപ്പാട്: തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനയാത്രക്കാരന് ഗുരുതര പരിക്കേറ്റു. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. ജോലി ആവശ്യത്തിനായി ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ചെറുതന സ്വദേശി ശരത് ബാബു (സജിത്ത്-40) വിനാണ് ഗുരുതരമായി പരിക്കേറ്റത്. ആക്രമിക്കാൻ എത്തിയ തെരുവുനായയിൽ നിന്നും രക്ഷപ്പെടുന്നതിനിടയിലാണ് തെരുവുനായ വാഹനത്തിലേക്ക് പാഞ്ഞു കയറിയത്. സജിത്തിന്റെ ഒരു കൈ ഒടിഞ്ഞു. ശരീരം മുഴുവൻ മുറിവുകളുണ്ട്. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.