ഹരിപ്പാട്: ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയ കെട്ടിട നിർമ്മാണ ഉദ്ഘാടനം നാളെോ രാവിലെ 10.30 ന് രമേശ് ചെന്നിത്തല നിർവ്വഹിക്കും. നഗരസഭ ചെയർമാൻ കെ.കെ.രാമകൃഷ്ണൻ അദ്ധ്യക്ഷനാകും. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ് .കൃഷ്ണ കുമാർ, വൈസ് ചെയർമാൻ സുബി പ്രജിത്ത് കൗൺസിലർമാരായ ശ്രീലത, ശ്രീവിവേക്, പി.ടി.എ.പ്രസിഡന്റ് ആർ.രാജേഷ്, പ്രിൻസിപ്പൽ റഫീഖ്.ആർ, ഹെഡ്മാസ്റ്റർ ഷൈനി.വി,പൊതുമരാമത്ത് എ.ഇ റംല ബീവി.ഐ, നഗരസഭാ സെക്രട്ടറി ഷെമീർ മുഹമ്മദ് എന്നിവർ പങ്കെടുക്കും.