bsj

ഹരിപ്പാട്: മണ്ണാറശാല യു.പി സ്കൂളിൽ വായന മാസാചരണവും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനോദ്‌ഘാടനവും നടത്തി. കവിയും ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അംഗവുമായ ജി.നിശീകാന്ത് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു.ഈ അദ്ധ്യയന വർഷത്തെ സ്കൂൾ അക്കാഡമിക മാസ്റ്റർ പ്ലാനിന്റെ അവതരണവും ചടങ്ങിൽ നടന്നു. പി.ടി. എ വൈസ് പ്രസിഡന്റ് ഭാനു സരിഗ, അംഗങ്ങളായ മനോജ്‌ സിംഗ്, നിഷ രാജീവ്‌, അമ്പിളി, സ്റ്റാഫ് സെക്രട്ടറി വി.അർ.വന്ദന, എസ്.അർ. ജി കൺവീനർ ആർ. എസ്. ശ്രീലക്ഷ്മി, അദ്ധ്യാപകരായ ആർ. ബീന, കെ. ശ്രീകല, ജെ. ഗിരീഷ് ഉണ്ണിത്താൻ, ജെ.മാല്യ, ആർ. വിജയരാജ്, എ. റഷീദ്, യു. സൂരജ്, രേവതി, എസ്. സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു.പ്രഥമാദ്ധ്യാപിക കെ.എസ്. ബിന്ദു സ്വാഗതവും സീനിയർ അദ്ധ്യാപിക ഇ.പി.ബിന്ദു നന്ദിയും പറഞ്ഞു.