
ഹരിപ്പാട്: മുട്ടം വിജ്ഞാനവികാസിനി ഗ്രന്ഥശാലയും നങ്ങ്യാർകുളങ്ങര ബി.ബി എച്ച്.എസും ചേർന്ന് വായനാദിനാചരണവും മെരിറ്റ്അവാർഡ് സമ്മേളനവും സീരിയൽ നടൻ ആനന്ദ്നാരായണൻ ഉദ്‌ഘാടനം ചെയ്തു.ബെഥനി ബാലികാമഠം ഹൈസ്കൂളിലെ മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് നേടിയ വിദ്യാർത്ഥിനികൾക്ക് സ്കൂൾ ഏർപ്പെടുത്തിയ അവാർഡ് സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ അംഗം ജിതേന്ദ്രൻ മങ്കൊമ്പും, സ്കൂൾ എച്ച്.എം.ലിസ്ബെത്തും ചേർന്ന് നടത്തി. വിജ്ഞാനവികാസിനി വായനശാല പ്രസിഡന്റ് ജോൺതോമസ് അദ്ധ്യക്ഷനായി.വായനാദിന സന്ദേശം ചേപ്പാട് പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.വിശ്വപ്രസാദ് നടത്തി. യോഗത്തിൽ സുനിൽ ജോർജ്, എസ്. ജയചന്ദ്രൻ, എൻ. കരുണാകരൻ,എം .കെ.മണികുമാർ,രഘു കളത്തിൽ,വിശാൽ കെ.എം,ഇർഫാൻ ചിങ്ങോലി,കൃഷ്‌ണരാജ്, എന്നിവർ സംസാരിച്ചു.